മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തണ്ടർബോൾട്ടിനെ സഹായിക്കാൻ പുതിയ ശ്വാനസേനയുമായി എഡിജിപി ടോമിൻ ജെ തച്ചങ്കരി.
2/ 6
ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ പിടികൂടാൻ അമേരിക്കൻ സൈന്യത്തെ സഹായിച്ച ബെൽജിയൻ മലിനോയിസ് വിഭാഗത്തിൽപ്പെട്ട അഞ്ച് നായക്കളാണ് കേരള പൊലീസിന്റെ ഭാഗമാകുന്നത്.
3/ 6
ബറ്റാലിയൻ എഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ കീഴിലാണ് ഡോഗ് സ്ക്വാഡ് .
4/ 6
പഞ്ചാബ് ആഭ്യന്തര വകുപ്പിന് കീഴിലുള്ള കെന്നൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 45 ദിവസം പ്രായമുള്ള 15 നായകളെയാണ് കേരളത്തിലെത്തിക്കുന്നത്. 90,000 രൂപയാണ് ഒരു നായക്കുട്ടിയുടെ ഏകദേശ വില.
5/ 6
ബെൽജിയൻ മലിനോയിസിനെ കൂടാതെ അഞ്ച് ബ്രഡോർ, ബീഗിൾസ് എന്നിവയുമുണ്ട്. ആക്രമണകാരികളായ ബെൽജിയൻ മലിനോയിസിനെ സൈനികരാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, എൻഐഎ, സിബിഐ പോലുള്ള അന്വേഷണ ഏജൻസികളും ഇവയുടെ സേവനം തേടാറുണ്ട്.
6/ 6
കേരള പൊലീസിന്റെ ഭാഗമാകാനെത്തുന്ന നായക്കുട്ടികൾക്കുള്ള പരിശീലനം പഞ്ചാബിലോ തൃശൂർ പൊലീസ് അക്കാദമിയിലോ നൽകാനാണ് തീരുമാനം.