ഗുരുവായൂരിൽ അടുത്തയാഴ്ച മുതൽ ആയിരം പേർക്ക് പ്രവേശനം; ഭക്തരെ പ്രവേശിപ്പിക്കുന്നത് വിർച്വൽ ക്യൂ വഴി
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിദിനം 60 വിവാഹങ്ങൾ നടത്തുന്നതിനുള്ള ബുക്കിങ് ഓഗസ്റ്റ് 31 മുതൽ ആരംഭിക്കും. ഓഗസ്റ്റ് 31 മുതൽ വാഹനപൂജ ഏർപ്പെടുത്തുന്നതിനും ഭരണസമിതി യോഗം തീരുമാനിച്ചു. (റിപ്പോർട്ട് - സുവി വിശ്വനാഥ്)
തൃശൂർ: കോവിഡ് മഹാമാരിയെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്. അടുത്ത മാസം 10 മുതൽ പ്രതിദിനം ആയിരം പേർക്ക് പ്രവേശനം അനുവദിക്കും. ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് തീരുമാനമെടുത്തത്.
2/ 7
ഓൺലൈൻ ബുക്കിംഗ് സ്വീകരിച്ച് വിർച്വൽ ക്യൂ വഴി ആണ് ഭക്തരെ പ്രവേശിപ്പിക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുൻകൂർ ഓൺലൈൻ ബുക്കിങ് ചെയ്തു വരുന്നവർക്ക് അനുവദിച്ച സമയക്രമപ്രകാരമാണ് ദർശനം അനുവദിക്കുക.
3/ 7
നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. വലിയ ബലിക്കല്ലിനു സമീപം നിന്ന് ദർശനം നടത്തി ചുറ്റമ്പലം വഴി പ്രദക്ഷിണം വച്ച് ഭഗവതി ക്ഷേത്രത്തിനു സമീപത്തുള്ള വാതിൽ വഴി പോകണം. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരിൽ കൂടുതൽ ഭക്തർ ഉണ്ടാകാത്ത വിധത്തിലാകും ക്രമീകരണം.
4/ 7
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിദിനം 60 വിവാഹങ്ങൾ നടത്തുന്നതിനുള്ള ബുക്കിങ് ഓഗസ്റ്റ് 31 മുതൽ ആരംഭിക്കും. ഓഗസ്റ്റ് 31 മുതൽ വാഹനപൂജ ഏർപ്പെടുത്തുന്നതിനും ഭരണസമിതി യോഗം തീരുമാനിച്ചു.
5/ 7
പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം സെപ്റ്റംബർ 14ന് രാവിലെ 8.30 മുതൽ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വച്ചും നറുക്കെടുപ്പ് സെപ്റ്റംബർ 15ന് ഉച്ചപൂജക്കു ശേഷം നാലമ്പലത്തിനകത്തു വച്ചും നടത്തും.
6/ 7
കൂടാതെ കാലാവധി പൂർത്തിയായ കോയ്മ, ക്ഷേത്രം സെക്യൂരിറ്റി ഓഫീസർമാർ, വനിത സെക്യൂരിറ്റിക്കാർ എന്നിവരുടെ കാലാവധി സെപ്തംബർ 30 വരെ നീട്ടാനും യോഗം തീരുമാനിച്ചു.
7/ 7
ഈ തസ്തികകളിലേക്കും സോപാനം കാവലിലേക്കും അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 14, 15 തിയതികളിൽ ശ്രീപത്മം ബിൽഡിങ്ങിൽ വച്ച് അഭിമുഖം നടത്തും.