38 ദിവസത്തിന് ശേഷം വീട്ടിലെ താത്കാലിക കല്ലറ പൊളിച്ചു; വൃദ്ധയുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു
പുലർച്ചെ 5.40 ഓടെ പൊലീസ് കാവൽ മറികടന്നാണ് പള്ളിയിൽ കയറി സംസ്കാരം നടത്തിയത്....
(റിപ്പോർട്ട്- ശരണ്യ സ്നേഹജൻ)
News18 Malayalam | December 6, 2019, 6:16 PM IST
1/ 3
കായംകുളം കട്ടച്ചിറയിൽ യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കത്തെ തുടർന്ന് പള്ളിയിൽ അടക്കം ചെയ്യാനാകാതിരുന്ന മറിയാമ്മ രാജന്റെ മൃതദേഹമാണ് നടക്കിയമായി ഇന്ന് പള്ളിയിൽ അടക്കം ചെയ്തത്. പുലർച്ചെ 5.40 ഓടെ പൊലീസ് കാവൽ മറികടന്നാണ് പള്ളിയിൽ കയറി സംസ്കാരം നടത്തിയത്. സുപ്രിം കോടതി വിധിയെ തുടർന്ന് കട്ടച്ചിറ പള്ളിയുടെ അവകാശം ഓർത്തഡോക്സ് വിഭാഗത്തിനാണ്.
2/ 3
ഓർത്തഡോക്സ് രീതിയിൽ അന്ത്യശുശ്രുഷക്ക് ശേഷം മാത്രമേ പള്ളിയിലെ കല്ലറയിൽ അടക്കാനാകു എന്ന് വാശിപിടിച്ചതോടെയാണ് യാക്കോബായ സഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി സഭാ അംഗത്തിന്റെ മൃതദേഹം വീട്ടുമുറ്റത് അടക്കം ചെയ്തത്. പള്ളിയിലെ കുടുംബ കല്ലറയിൽ അടക്കണമെങ്കിൽ സഭാ പരിവർത്തനം ആവശ്യപെടുന്നതായി മറിയാമ്മയുടെ മക്കൾ ആരോപണം ഉന്നയിച്ചിരുന്നു.
3/ 3
സംഭവത്തെ തുടർന്ന് യാക്കോബായ സഭാ അംഗങ്ങൾ സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിലേക്ക് വരെ നീങ്ങിയിരുന്നു സർക്കാർ തലത്തിൽ ചർച്ചകൾ നടന്നു വരികെയാണ് നടകിയമായി ഇന്ന് പുലർച്ചെ വീട്ടിലെ കല്ലറ പൊളിച്ചു മൃതദേഹം പള്ളിയിലെ കുടുംബ കല്ലറയിൽ ശുശ്രുഷകൾ ഒന്നുമില്ലാതെ അടക്കിയത്.