തിരുവനന്തപുരം: ഡൽഹിയിൽനിന്ന് കൊച്ചി വഴി തിരുവനന്തപുരത്തേക്ക് വന്ന എയർഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. സംഭവത്തിൽ രണ്ട് വിമാനജീവനക്കാർക്ക് പരിക്കേറ്റു. തലയ്ക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്ന് എയർഇന്ത്യ അറിയിച്ചു. വിമാനത്തിന് തകരാർ സംഭവിച്ചെങ്കിലും അത് പരിഹരിച്ച് പിന്നീട് തിരുവനന്തപുരത്തേക്ക് യാത്രതിരിക്കുകയായിരുന്നു.