കോട്ടയം: മുൻകൂട്ടി ബുക്ക് ചെയ്ത യാത്രാടിക്കറ്റ് ഉണ്ടായിട്ടും യാത്രാനുമതി നിഷേധിച്ചതിനാൽ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാകാതെ പോയ യാത്രക്കാരന് എയർ ഇന്ത്യ ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് നഷ്ടപരിഹാരം വിധിച്ചത്. ഉദയനാപുരം തെനാറ്റ് ആന്റണി എന്നാൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക.