മലപ്പുറം: ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയെ മനപ്പൂര്‍വം വാഹനാപകടത്തില്പെടുത്താന് ശ്രമിച്ചിട്ടില്ലെന്ന് ലോറി ഡ്രൈവർ. അപകടമുണ്ടായ കാറിൽ അബ്ദുള്ളക്കുട്ടിയായിരുന്നെന്ന് അറിയില്ലായിരുന്നെന്നും ലോറി ഡ്രൈവർ മുഹമ്മദ് സുഹൈൽ പറഞ്ഞു. ബ്രേക്ക് കിട്ടാതെ ലോറി കാറിൽ ഇടിക്കുകയായിരുന്നെന്നും സുഹൈൽ വ്യക്തമാക്കുന്നു.
സംഭവത്തെ കുറിച്ച് ഡ്രൈവർ പറയുന്നത് ഇങ്ങനെ; "പുത്തനത്താണിയിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്നു. മുമ്പിൽ ഒരു അഞ്ചാറ് വാഹനങ്ങൾ വരിയായി പോവുകയായിരുന്നു. പെട്ടെന്ന് ഒരു വണ്ടി ബ്രേക്ക് ചെയ്തു . ഞാൻ എന്റെ ടോറസ് ബ്രേക്ക് ചെയ്തു എങ്കിലും നിന്നില്ല. മുൻപിലെ കാറിൽ തട്ടി. പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് കാർ അബ്ദുള്ളക്കുട്ടിയുടേതാണെന്ന് അറിഞ്ഞത്".