ഓരോ ദേശത്തിനും അതിനെ അടയാളപ്പെടുത്തുന്ന ഓരോ രുചിയുണ്ട്.
2/ 12
പൊന്നാനിയെ സംബന്ധിച്ച് ഒരു രുചി അല്ല, ഒരു നൂറായിരം രുചിയാണ് ആ നാടിനെ ഭക്ഷണപ്രേമികളുടെ ഭൂപടത്തിൽ അടയാളപ്പെടുത്തുന്നത്.
3/ 12
കഴിഞ്ഞദിവസം പൊന്നാനിയിൽ നടന്ന 'അപ്പങ്ങളെമ്പാടും' എന്ന ഭക്ഷ്യമേള പൊന്നാനിയുടെ പാരമ്പര്യ രുചികളിലേക്ക് ഉള്ള കിളിവാതിൽ ആയിരുന്നു.
4/ 12
കൽത്തപ്പം, കിണ്ണത്തപ്പം, കുഴിയപ്പം, അരീരപ്പം, പാലിയത്തപ്പം, മയ്യത്തപ്പം, കാരക്കപ്പം, വിണ്ടിയലുവ, മുട്ടപ്പത്തിരി അങ്ങനെ നീണ്ടു നീണ്ടു കിടക്കുകയാണ് പൊന്നാനിയിലെ പലഹാര പട്ടിക.
5/ 12
ഓരോന്നിനും ചേരുവകൾ വേറെ, ഉണ്ടാക്കുന്ന വിധം വേറെ, രുചിയോ അത്രയും വൈവിധ്യമാർന്നതും.
6/ 12
ഈ പലഹാരങ്ങൾ ഒക്കെ പൊന്നാനിയിലെ പഴയ തലമുറ ചിട്ടപ്പെടുത്തിയത് ആണ്.
7/ 12
കൂട്ടും കൂട്ടലും ഒക്കെ പഴയ രീതിയിൽ തന്നെ. മൂത്തമ്മമാരിൽ നിന്നും ഉമ്മമാരിലേക്കും അവരിൽ നിന്നും പുതിയ തലമുറയിലേക്കും അങ്ങനെ നീണ്ടു കിടക്കുകയാണ് ആ രുചിയുടെ ചങ്ങലക്കണ്ണികൾ.
8/ 12
പണ്ട് പുതിയാപ്ല വിരുന്നിനും പെരുന്നാളിനും മറ്റ് വിശേഷ ദിവസങ്ങളിലും ഒക്കെയാണ് ഈ വിഭവങ്ങൾ ഉണ്ടാക്കിയിരുന്നത്. ഒരു നൂറ്റാണ്ട് മുമ്പത്തെ പൊന്നാനിയെ അറിയാം ഈ രുചികളിലൂടെ.
9/ 12
ഇന്നും അവയുടെ തനിമയിൽ ഒരു തരി പോലും മാറ്റം വരുത്താതെ ആണ് ഇവ ഉണ്ടാകുന്നത്.
10/ 12
പൊന്നാനിയിലെ വീടുകളുടെ അടുക്കളയിൽ മാത്രം നിറഞ്ഞ വിഭവങ്ങൾ പൊതുനിരത്തിൽ എത്തിച്ചത് പുരോഗമന കലാ സാഹിത്യ സംഘം ആയിരുന്നു.
11/ 12
പുകസയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആയിരുന്നു ഈ ഭക്ഷ്യമേള.
12/ 12
ഭക്ഷണം ഒരുക്കിയ ഉമ്മമാരും കഴിച്ച് മനസ്സ് നിറഞ്ഞു കഴിച്ച ആസ്വാദകരും ഒരു പോലെ പുഞ്ചിരിച്ച വേദി ആയിരുന്നു അപ്പങ്ങളെമ്പാടും.