ന്യൂഡൽഹി: പാകിസ്ഥാനിൽ പീഡിപ്പിക്കപ്പെടുന്ന മുസ്ലിങ്ങൾ അല്ലാത്ത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകണമെന്ന ആശയം മഹാത്മാ ഗാന്ധിയുടേത് ആയിരുന്നെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ഡോ രാജേന്ദ്ര പ്രസാദും മൌലാന ആസാദും അതിനെ പിന്തുണച്ചിരുന്നെന്നും ഗവർണർ പറഞ്ഞു.
2/ 4
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്ന വിഷയത്തിൽ ആയിരുന്നു ഗവർണറുടെ പ്രതികരണം.
3/ 4
'ഇന്ന് ഇതൊരു വർഗീയപ്രശ്നമായി കാണുകയാണ്. എന്നാൽ, മുതിർന്ന കോൺഗ്രസ് നേതാക്കളായ മൻമോഹൻ സിംഗ്, അശോക് ഗെഹ്ലോട്ട്, പ്രണബ് മുഖർജി എന്നിവർ ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ അവരുടെ നിലപാട് ആദ്യമേ വ്യക്തമാക്കിയിട്ടുള്ളതാണ്'- ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു.
4/ 4
പൗരത്വ രജിസ്റ്റർ പട്ടിക കോൺഗ്രസിന്റെ സ്വന്തം ആശയമാണെന്നും പൗരന്മാരുടെ രജിസ്റ്റർ ഇല്ലാത്ത ഒരു രാജ്യവും ഇല്ലെന്നും ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. നെഹ്റു മ്യൂസിയം മെമോറിയൽ ആൻഡ് ലൈബ്രറിയിൽ 'സ്ഥാപനപരവും നാഗരികവുമായ പൗരത്വം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കേരള ഗവർണർ.