തൃശൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ നേരിടാൻ ചേറ്റുവയില്‍ പട്ടാളമിറങ്ങിയെന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം. സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പട്ടാളമിറങ്ങിയെന്ന സന്ദേശം വന്‍തോതില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. എന്നാൽ ചേറ്റുവപ്പുഴയില്‍ ബോട്ടിങ്ങിനും ഉല്ലാസ യാത്രയ്ക്കുമായെത്തിയ സൈനികരുടെ ചിത്രങ്ങളാണ് വാട്സാപ്പിലൂടെ പ്രചരിച്ചത്. സൈനികർ എത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ആരോ പട്ടാളമിറങ്ങി എന്ന അടിക്കുറിപ്പോടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു. സൈനികർ എത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ആരോ പട്ടാളമിറങ്ങി എന്ന അടിക്കുറിപ്പോടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു.