ഇത്തവണ താന്‍ വരച്ച ഉണ്ണിക്കണ്ണന്റെ 101 ചിത്രങ്ങളുമായാണ് ജസ്ന ഗുരുവായൂരിലെത്തിയത്. ചിത്രരചനയില്‍ കഴിവ് തെളിയിച്ച ജസ്ന ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ മാത്രമേ വരക്കാറുള്ളൂ. ജസ്നയുടെ ബാപ്പ അബ്ദുൾ മജീദും മകൾക്കൊപ്പം ഗുരുവായൂരിലെത്തിയിരുന്നു. ഡ്രൈവറായ അബ്ദുൾ മജീദും ഭാര്യയുമാണ് ജസ്നയ്ക്ക് കണ്ണനെ വരയ്ക്കാൻ പിന്തുണ നൽകിയത്
ദേവസ്വം ഓഫീസിലെത്തിച്ച ചിത്രങ്ങള്‍ പിന്നീട് വാഹനത്തിലാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് കിഴക്കേനടയില്‍ ചിത്രങ്ങള്‍ സമര്‍പ്പിച്ചു. ദേവസ്വം ചെയര്മാന് ഡോ.വി.കെ.വിജയന്, തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന് ചിത്രങ്ങള്‍ ഏറ്റുവാങ്ങി. കിഴക്കേനടയില്‍ ക്ഷേത്രത്തിന് പുറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ ദേവസ്വം ലേലം ചെയ്യും.