'ആറുതൽ': പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയുടെ ജീവിതയാത്ര ജോജിയുടെ ക്യാമറക്കണ്ണിലൂടെ
നാട്ടുവൈദ്യ വിദഗ്ധയും പത്മശ്രീ ജേതാവുമായ ലക്ഷ്മിക്കുട്ടി അമ്മയുടെ ജീവിതത്തിലൂടെ പ്രശസ്ത ഫോട്ടോഗ്രാഫർ എ ജെ ജോജി നടത്തുന്ന യാത്രയാണ് 'ആറുതൽ' എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിലുള്ളത്. മട്ടാഞ്ചേരിയിലെ ഉരു ആർട്ട് ഹാർബറിൽ മാർച്ച് 31വരെ.
തിരുവനന്തപുരം കല്ലാർ മൊട്ടമൂട് സ്വദേശിനി യായ ലക്ഷ്മിക്കുട്ടി അമ്മയുടെ വ്യത്യസ്ത ജീവിത ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്
2/ 7
കാടിന്റെ ഓരോ സ്പന്ദനവും അറിയാവുന്ന അപൂര്‍വ്വം ചിലരിൽ ഒരാൾ. സെമിനാറുകള്‍ക്കും ക്ലാസ്സുകള്‍ക്കുമായി കേരളത്തിലെമ്പാടും തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്.
3/ 7
കാണി ഗോത്രത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം നേടുന്ന ആദ്യ വനിതയാണ് ലക്ഷ്മിക്കുട്ടി അമ്മ. ആദിവാസികളുടെ പാരമ്പര്യ കലകളെ കുറിച്ച് ഫോക്ലോര് അക്കാദമിയിലും പല കോളേജുകളിലും നാട്ടു വൈദ്യവുമായി ബന്ധപ്പെട്ടും ആദിവാസി പാരമ്പര്യത്തെ കുറിച്ചും കാട്ടറിവുകളെ കുറിച്ചും ക്ലാസ്സ് എടുക്കാറുണ്ട്.
4/ 7
ഏഴാമത്തെ വയസുമുതൽ ലക്ഷ്മിക്കുട്ടി അമ്മ രോഗികളെ പരിചരിക്കുന്നു. ചികിത്സയെ കുറിച്ചും ചെടികളെ കുറിച്ചും പഠിക്കാന്‍ സ്വദേശികളും വിദേശികളുമായി നിരവധി പേര് അവരെ തേടി എത്തുന്നു.
5/ 7
കല്ലാറിലെയും പൊന്മുടിയിലെയും അഞ്ഞൂറോളം ഔഷധസസ്യങ്ങളെ കുറിച്ച് ആഴത്തിലുള്ള അറിവ് ലക്ഷ്മിക്കുട്ടി അമ്മയ്ക്കുണ്ട്. പാരമ്പര്യ വിഷ ചികിത്സയിലെ പ്രാഗത്ഭ്യം പരിഗണിച്ച് 1999 ല്‍ സംസ്ഥാന സര്‍ക്കാര്‍ വൈദ്യരത്ന അവാര്‍ഡ് നല്കി ആദരിച്ചു.
6/ 7
2018ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്, ജൈവ വൈവിധ്യബോര്‍ഡ്, അന്തര്‍ ദേശീയ ജൈവ പഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ ആദരിച്ചു.
7/ 7
1991 മുതൽ ഫോട്ടോഗ്രാഫിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ജോജിയുടെ ആദ്യ പ്രദർശനമാണിത്. കേരള രാജ്യാന്തര ചലചിത്രോത്സവത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറും ഡോക്യൂമെന്റേഷനിസ്റ്റുമായിരുന്നു. കൊല്ലം ശാസ്താംകോട്ട സ്വദേശി.