സംസ്ഥാനത്ത് ഓരോ വർഷവും നൂറ് കണക്കിന് ജീവനുകൾ നിരത്തുകളിൽ പൊലിഞ്ഞു പോകുമ്പോൾ സമൂഹത്തെ ഉണർത്താൻ ഡി.വൈ.എഫ്.ഐ.
2/ 8
രാത്രി മുഴുവൻ ഉറക്കമിളച്ച് ദീർഘദൂര യാത്ര ചെയ്യുന്ന ഡ്രൈവർമാർക്ക് ചായയും ലഘുഭക്ഷണവും നൽകുന്നതാണ് പദ്ധതി.
3/ 8
കൊച്ചി കളമശേരിയിൽ നടൻ ആസിഫലി ഉദ്ഘാടനം ചെയ്ത പദ്ധതി ഇനി എല്ലാ ജില്ലകളിലെയും രണ്ട് കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും.
4/ 8
ഡി.വൈ.എഫ്.ഐ.യുടെ നൂറ് യൂണിറ്റുകളിൽ ഓരോ യൂണിറ്റുകൾക്കുമാണ് ഓരോ ദിവസത്തെ ചുമതല.
5/ 8
തിരുവനന്തപുരം ക്യാൻസർ സെന്ററിൽ ദിവസം 5000 പൊതിച്ചോറ് വീതം സൗജന്യമായി വിതരണം ചെയ്ത് വിജയിപ്പിച്ചതിന്റെ ആവേശമുൾക്കൊണ്ടാണ് 'ഉറങ്ങിപ്പോകേണ്ട, ജാഗ്രതാ കേന്ദ്രങ്ങൾ' ആരംഭിക്കുന്നത്.
6/ 8
രാത്രിയാണ് ലൊക്കേഷനിൽ നിന്ന് പലപ്പോഴും തന്റെ യാത്രയെന്ന് ആസിഫ് അലി പറയുന്നു.
7/ 8
എറണാകുളത്തു നിന്ന് ഭാര്യയുടെ വീട്ടിലേക്ക് സ്ഥിരമായി വണ്ടി ഓടിച്ച് പോകുന്നയാളാണ്.
8/ 8
ചായ കുടിക്കുമ്പോൾ കിട്ടുന്ന ഉന്മേഷവും വഴിയിൽ നിൽക്കുന്നവരോട് സംസാരിക്കുമ്പോൾ കിട്ടുന്ന ഊർജവും യാത്രയിൽ ഉടനീളം ഉണർന്നിരിക്കാൻ സഹായിക്കുമെന്ന് ആസിഫലി.