എസ് എസ് വിരുദ്ധ പ്രസംഗമാണെണ് അത് കേൾക്കുന്ന ആർക്കും മനസിലാക്കുവാൻ കഴിയുന്ന കാര്യമാണ്. എന്നാൽ അതിലെ ഒരു പിഴവ് ചൂണ്ടി കാണിച്ച് തന്നെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കാനാണ് ശ്രമം. സി. പി. എം എല്ലാ കാലത്തും ഭൂരിപക്ഷ വർഗീതയ്ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനമാണ്. എന്നാൽ അത് മറ്റൊരു വർഗീയതയെ കൂട്ട് പിടിച്ചു കൊണ്ടല്ല. തന്റെ പ്രസംഗം വിവാദമാക്കിയ ചെന്നിത്തലയ്ക്കും കൂട്ടർക്കും ഭൂരിപക്ഷ വർഗീയതയോടും, ഇമാത്തെ ഇസ്ലാമിയുടെ വർഗീയതയോടും ഉള്ള സമീപനം എന്താണെന്ന് വ്യക്തമാക്കണം. ഒരു വശത്ത് ജമാത്തെ ഇസ്ലാമിയുടെ വർഗീയയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കോൺഗ്രസും, യു. ഡി. എഫും സ്വീകരിക്കുന്നത് എന്നാൽ തങ്ങൾ ഒരു വർഗീയതയോടും സന്ധി ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷക സമരം പോലെയല്ല സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന പി. എസ്. സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം. കർഷക സമരത്തിന് ഒരു കാരണമുണ്ട്. എന്നാൽ റദ്ദായ റാങ്ക് ലിസ്റ്റിൽ നിന്നും നിയമം നടത്തണമെന്ന നിർദ്ദേശം നടക്കാത്ത കാര്യമാണ്. അതിന് നിലവിലെ സാഹചര്യത്തിൽ കഴിയില്ല. അതിനാൽ സമരക്കാരെ ചര്‍ച്ച നടത്തി പറ്റിക്കാൻ താൽപ്പര്യമില്ല. ഉമ്മൻചാണ്ടി ജനങ്ങളെ പറ്റിക്കുന്നത് പോലെ പിണറായി വിജയന് ജനങ്ങളെ പറ്റിക്കാൻ കഴിയില്ല. പി. എസ്. സി സമരം നീതി യുക്തമല്ല. അതുകൊണ്ടാണ് സമരക്കാരുമായി ചർച്ച നടത്തുവാൻ സർക്കാർ തയ്യറാകാത്തത്.
ചെന്നിത്തലയുടെ ജാഥ ഗുണം ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ പ്രതിപക്ഷ നേതാവും കൂട്ടരും കലാപം ആഴിച്ച് വിടുകയാണ്. അക്രമ പരമ്പര ആസൂത്രണം ചെയ്ത് നടപ്പാക്കുവാൻ ഗൂഡാലോചന തന്നെ നടക്കുന്നുണ്ട്. ഇതുകൊണ്ട് ഒന്നും ഭരണ തുടർച്ച ഇല്ലാതാക്കുവാൻ കഴിയില്ല. യൂത്ത് കോൺഗ്രസ് സമരം പി.എസ്.സിക്കാരെ സഹായിക്കുവാൻ അല്ല. അത് തിരിച്ചറിയുവാൻ ഉദ്യോഗാർത്ഥികൾക്ക് കഴിയണം. ആക്രമങ്ങൾ നടത്തുന്ന ഗുണ്ടകളെ തീറ്റിപ്പോറ്റുന്ന പാർട്ടിയാണ് കോൺഗ്രസ്. തുടർ ഭരണത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് തികഞ്ഞ ആത്മവിശ്വാസം ഉണ്ടെന്നും എ. വിജയരാഘവൻ കൊയിലാണ്ടിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മത്സ്യബന്ധ കരാർ വിഷയത്തിൽ നിയമവിരുദ്ധമായ ഒന്നും നടന്നിട്ടില്ല. സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ല. ചെന്നിത്തലയുടെ ആഴിമതി ആരോപണത്തിൽ വസ്തുതയില്ല. മുൻപും അദ്ദേഹം ഇത്തരത്തിൽ ഒരു പാട് ആഴിമതി ആരോപണം ഉന്നയിച്ചിട്ട് എന്തായെന്നും, അതിനാൽ പുതിയ ആരോപണത്തിന് ഒരു വിലയും കൊടുക്കുന്നില്ല. ബി.ജെ.പിയിൽ ചേരാനുള്ള ഇ. ശ്രീധരന്റെ നിലപാട് അദ്ദേഹത്തിന്റെ വ്യക്തിപരമായ അവകാശമാണെന്നും വിജയരാഘവൻ വ്യക്തമാക്കി.