വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഭക്തി നിർഭരമായ സമാപനം. പതിനായിരങ്ങളാണ് പൊങ്കാലച്ചടങ്ങുകളിൽ പങ്കെടുത്തത്. കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിലും ഭക്തജനത്തിരക്കിന് കുറവുണ്ടായില്ല. രാവിലെ 10.20ന് ആരംഭിച്ച അടുപ്പ് വെട്ട് ചടങ്ങോടെയാണ് പൊങ്കാലക്ക് തുടക്കമായത് ആറ്റുകാൽ പൊങ്കാല അർപ്പിച്ച് ഭക്തലക്ഷങ്ങളാണ് എത്തിയത്. രാവിലെ പത്തരയോടെയാണ് ക്ഷേത്ര മേൽശാന്തി പണ്ടാര അടുപ്പിൽ തീ പകർന്നത്. തുടർന്നത് ക്ഷേത്ര പരിസരം മുതൽ കിലോമീറ്റർ വരുന്നയിടങ്ങളിൽ സ്തീകൾ പൊങ്കാലയിട്ടു. പൊങ്കാല അർപ്പിച്ച ശേഷം മൂന്നു മണിയോടെ ഭക്തർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി കോവിഡ് -19 ഭീതിയെ തുടർന്ന് കനത്ത ജാഗ്രതയിലാണ് പൊങ്കാല ചടങ്ങുകൾ നടന്നത്. ഇത്തവണയും പൊങ്കാലയർപ്പിക്കാൻ സിനിമാ-സീരിയൽ താരങ്ങളെത്തിയിരുന്നു. പൊങ്കാലക്കെത്തിയവർക്ക് തിരിച്ചുപോകാൻ വിപുലമായ സൗകര്യങ്ങൾ കെഎസ്ആർടിസി ഒരുക്കിയിരുന്നു. അയൽ ജില്ലകളിലേക്കും തിരുവനന്തപുരം ജില്ലയ്ക്കുള്ളിലുമായി അമ്പതിലേറെ സർവീസുകളാണ് കെഎസ്ആർടിസി നടത്തിയത്. വലിയ തിരക്കാണ് ബസുകളിൽ അനുഭവപ്പെട്ടത്. പൊങ്കാല ചടങ്ങുകൾ സമാപിച്ചതിന് തൊട്ടുപിന്നാലെ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ക്ഷേത്രമുറ്റത്ത് മേയർ കെ ശ്രീകുമാറാണ് ശുചീകരണത്തിന് തുടക്കം കുറിച്ചത്. ആറ്റുകാൽ പൊങ്കാലയിൽനിന്നുള്ള ദൃശ്യം രാത്രി എട്ടു മണിയോടെ നഗരത്തിൽ ശുചീകരണം പൂർത്തിയാക്കുമെന്ന് മേയർ പറഞ്ഞു. ആറ്റുകാൽ പൊങ്കാലയിൽനിന്നുള്ള ദൃശ്യം ആറ്റുകാൽ പൊങ്കാലയിൽനിന്നുള്ള ദൃശ്യം ആറ്റുകാൽ പൊങ്കാലയിൽനിന്നുള്ള ദൃശ്യം ആറ്റുകാൽ പൊങ്കാലയിൽനിന്നുള്ള ദൃശ്യം ആറ്റുകാൽ പൊങ്കാലയിൽനിന്നുള്ള ദൃശ്യം ആറ്റുകാൽ പൊങ്കാലയിൽനിന്നുള്ള ദൃശ്യം ആറ്റുകാൽ പൊങ്കാലയിൽനിന്നുള്ള ദൃശ്യം ആറ്റുകാൽ പൊങ്കാലയിൽനിന്നുള്ള ദൃശ്യം