പൊന്‍കുന്നം അട്ടിക്കല്‍ ആര് ടി ഓഫീസിനു സമീപം കാറുകള്‍ കൂട്ടിയിടിച്ച് പ്രശസ്ത സോപാന സംഗീത വിദ്വാനും വൈക്കം ക്ഷേത്ര കലാപീഠം ട്യൂട്ടറുമായ ചിറക്കടവ് സ്വദേശി ബേബി എം മാരാര്‍ മരിച്ചു.
2/ 3
എറണാകുളം സ്വദേശിയുടെ കാറുമായിട്ടാണ് ബേബിയുടെ കാര്‍ കൂട്ടി ഇടിച്ചത്. രാവിലെ 7.00 മണിയോടെയായിരുന്നു അപകടം. ഡ്രൈവിംഗിനിടെ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
3/ 3
പരുക്കേറ്റ ബേബി എം മാരാരെയും എറണാകുളം സ്വദേശിയേയും ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് ബേബിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല