തിരുവനന്തപുരം: മദ്യ വിതരണത്തിനുള്ള ആപ്പിനു വേണ്ടി മലയാളിയുടെ കാത്തിരുപ്പ് തുടങ്ങിയിട്ടു മൂന്നാഴ്ചയിലധികമായി. ഇതിനിടയിലാണ് നാളെ മദ്യ വിതരണം തുടങ്ങുമെന്ന മന്ത്രിയുടെ അറിയിപ്പും പുറത്തുവന്നത്. എന്നാൽ പ്ലേസ്റ്റോറിൽ 'ബെവ് ക്യൂ' ആപ്പ് മാത്രം ഇതുവരെ വന്നില്ല. ഇതോടെ ആപ്പ് ഡെവലപ് ചെയ്യുന്ന ഫെയർകോഡ് കമ്പനിയുടെ ഫേസ്ബുക്ക് പേജിൽ ട്രോളും കമന്റുകളുമായി സംസ്ഥാനത്തിന്റെ വരുമാനദാതാക്കളായ 'കുടിയൻ'മാർ നിരന്നു.