'ജോലി കഴിഞ്ഞെത്തുന്നവർക്കും മദ്യം'; ഓണ വിപണി ലക്ഷ്യമിട്ട് പ്രവർത്തനസമയം കൂട്ടാൻ ബെവ്കോ
ബാറുകൾ പതിവ് പോലെ രാവിലെ 9 മണിക്ക് തുറന്ന് വൈകിട്ട് 5 ന് അടയ്ക്കും.
News18 Malayalam | August 26, 2020, 10:43 PM IST
1/ 5
തിരുവനന്തപുരം: ഓണ വിപണി ലക്ഷ്യമിട്ട് മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടാനുള്ള നീക്കവുമായി ബെവ്കോ. പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ വരെ വർധിപ്പിക്കാനാണ് തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്.
2/ 5
ഓണക്കാലത്ത് രാവിലെ 9 മണിമുതൽ രാത്രി 7മണിവരെ മദ്യശാലകൾ തുറക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.
3/ 5
അതേസമയം പ്രവർത്തന സമയം ദീർഘിപ്പിക്കുന്നത് ബാറുകൾക്ക് ബാധകമാക്കില്ല. ബെവ്കോയ്ക്കൊപ്പം കൺസ്യൂമർ ഫെഡ് മദ്യശാലകളും ഏഴ് മണി വരെ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാറുകൾ പതിവ് പോലെ രാവിലെ 9 മണിക്ക് തുറന്ന് വൈകിട്ട് 5 ന് അടയ്ക്കും.
4/ 5
ബെവ്കോയിൽ എത്തുന്നവരിൽ ഏറിയ പങ്കും സാധാരണക്കാരാണ്. എന്നാൽ ഇവർ ജോലി കഴിഞ്ഞ് എത്തുമ്പോഴേക്കും മദ്യശാല അടയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതും ഓണക്കാലത്തെ തിരക്കും പരിഗണിച്ച് പ്രവർത്തന സമയം കൂട്ടണമെന്ന ആവശ്യമാണ് ബെവ്കോ സർക്കാരിനു മുന്നിൽ വച്ചത്.
5/ 5
പ്രവർത്തന സമയം നീട്ടിയാൽ ഓരോ ഔട്ട് ലെറ്റുകളിലും 200 പേർക്കു വരെ പ്രതിദിനം മദ്യം നൽകാനാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ സമയക്രമം നീട്ടുന്നതനുസരിച്ച് ബെവ്ക്യൂ ആപ്പിലെ ബുക്കിംഗ് സമയത്തിലും മാറ്റം വരുത്തിയേക്കും.