കോവിഡ് ലോക്ഡൗണിനുശേഷം കഴിഞ്ഞ മേയ് 28 മുതലാണ് മദ്യവിൽപ്പന ആരംഭിച്ചത്. ബെവ്ക്യൂ ആപ്പ് വഴി ബിവറേജസ്, കൺസ്യൂമർഫെഡ് ഷോപ്പുകളിലും ബാറുകളിലും ഒരേ വിലയ്ക്കു മദ്യം വിൽക്കാൻ സർക്കാർ തീരുമാനിച്ചശേഷം വലിയ നഷ്ടമാണ് കോർപറേഷനുണ്ടായത്. പ്രായമുള്ളവരടക്കമുള്ള പതിവ് ഉപയോക്താക്കൾ ബാറിലേക്ക് പോയതോടെയാണ് ബെവ്കോയുടെ നഷ്ടം വർധിച്ചത്.