തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അഡ്വക്കറ്റ് ബിജു മനോഹറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ബിജുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷയും എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇന്നലെ അറസ്റ്റ് ചെയ്ത ബിജുവിനെ കോടതി ഒരു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
ഏഴു മണിക്കൂറോളം ബിജുവിനെ ഡി ആര് ഐ ചോദ്യം ചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ പ്രതിയെ ഒരു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി അപേക്ഷയും ബിജുവിന്റെ ജാമ്യാപേക്ഷയും സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡിയില്‍ ലഭിച്ച ശേഷം ബിജുവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ സ്വര്‍ണക്കടത്ത് റാക്കറ്റിലേക്കു എത്താമെന്ന കണക്കുകൂട്ടലിലാണ് ഡി.ആര്.ഐ.