തിരൂരിൽ കടകൾ അടച്ചും ബസ് സർവീസ് നിർത്തി വച്ചും ആയിരുന്നു എതിർപ്പ് അറിയിച്ചത്. കേന്ദ്ര മന്ത്രി സോം പ്രകാശ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, യുവ മോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർ തുടങ്ങിയവർ ആയിരുന്നു പൗരത്വ ബില്ലിനെ അനുകൂലിച്ച് സംസാരിക്കാൻ എത്തിയവർ.