പത്തനംതിട്ട: മല്ലപ്പള്ളിയക്കടുത്ത് ആനിക്കാട് ചായക്കടയില്‍ സ്ഫോടനം. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. ആനിക്കാട് പിടന്നപ്ലാവിലെ ചായക്കടയിലാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്.
2/ 5
സണ്ണി ചാക്കോ, ബേബിച്ചന്, പി എം ബഷീര്‍, കുഞ്ഞിബ്രാഹിം, രാജശേഖരന്, ജോണ്‍ ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സണ്ണി ചാക്കോയുടേ കൈപ്പത്തിയാണ് അറ്റ് പോയത്.
3/ 5
പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം. കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്ന ആളാണ് കടയുടമ. ഇയാളുടെ വീടും കടയോട് ചേര്‍ന്നാണുള്ളത്.
4/ 5
സ്ഫോടനത്തിന്റെ ശക്തിയില്‍ കടയിലെ ചില്ല് അലമാരയും സോഡാ കുപ്പികളും പൊട്ടി. ഇങ്ങനെയാണ് ആറ് പേര്‍ക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
5/ 5
രാവിലെ സമയമായതിനാല്‍ ചായക്കടയില്‍ തിരക്കുണ്ടായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.