ബ്രേക്ക് ത്രൂ അവസാനഘട്ടത്തിൽ; പണി തീർന്നില്ലേൽ കൊച്ചി മുങ്ങും
ഇക്കുറി മഴക്കാലത്തിനു മുന്നേ വെള്ളക്കെട്ടിന്റെ കാരണങ്ങൾ പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. വെള്ളക്കെട്ട് പരിഹരിക്കാൻ ആവിഷ്ക്കരിച്ച ബ്രേക്ക് ത്രൂ അന്തിമ ഘട്ടത്തിലാണ്. ലോക്ക് ഡൗൺ നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. റിപ്പോർട്ട്/ചിത്രങ്ങൾ: ഡാനി പോൾ
News18 Malayalam | May 17, 2020, 10:40 PM IST
1/ 6
കൊച്ചി: കഴിഞ്ഞ വർഷത്തെ മിന്നൽ പ്രളയം കൊച്ചി നിവാസികൾ മറക്കില്ല. നോക്കി നിൽക്കേയാണ് നഗരത്തിന്റെ പ്രധാന റോഡുകളും പാർപ്പിട കേന്ദ്രങ്ങളുമെല്ലാം മഴ വെള്ളത്തിൽ മുങ്ങിയത്. പ്രളയ കാലത്ത് പോലും വെള്ളം കയറാത്ത നഗര പ്രദേശങ്ങൾ ഒന്നാകെ വെള്ളക്കെട്ടിന്റെ പിടിയിലായി.
2/ 6
ഇക്കുറി മഴക്കാലത്തിനു മുന്നേ വെള്ളക്കെട്ടിന്റെ കാരണങ്ങൾ പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. വെള്ളക്കെട്ട് പരിഹരിക്കാൻ ആവിഷ്ക്കരിച്ച ബ്രേക്ക് ത്രൂ അന്തിമ ഘട്ടത്തിലാണ്. ലോക്ക് ഡൗൺ നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
3/ 6
നഗരത്തിലെ വിവിധ കനാലുകളിലെ തടസ്സം നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.
4/ 6
നഗരത്തിലെ കാനകൾ ഒഴുകിയെത്തുന്ന ചങ്ങാടംപോക്ക് തോടിൽ നാല് റീച്ചുകളിലായാണ് ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. നാല് കിലോമീറ്റർ ദൂരത്തിൽ ചെളിനീക്കം ചെയ്യുന്നതും കായൽമുഖം തുറക്കുന്നതുമുൾപ്പെടെ രണ്ട് കോടി രൂപയോളം ഈ പ്രദേശത്തെ പ്രവർത്തനങ്ങൾക്കാകും.
5/ 6
മാസാവസാനത്തോടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. പ്രധാന തോടുകളിലൂടെ കായലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ടത്തിൽ ഊന്നൽ നൽകുന്നത്. ഇതിനായി നഗരത്തിലെ പ്രധാന തോടുകളും കായൽമുഖങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
6/ 6
തേവര, ചിലവന്നൂർ, പേരണ്ടൂർ കായൽമുഖങ്ങൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം പ്രധാന കനലുകളിലെ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ജില്ലാ ദുരന്തനിവാരണ സമിതി തയ്യാറാക്കിയ ഫ്ലെഡ് സോൺ മാപ്പിന്റെ അടിസ്ഥാനത്തിലാണ് ബ്രേക്ക് ത്രൂ പദ്ധതികൾ നടപ്പാക്കുന്നത്.