Road Accident | നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു; സഹോദരങ്ങളായ യുവാക്കള്‍ മരിച്ചു
മുത്തശ്ശിയെ കാണാന്‍ പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു
News18 Malayalam | January 3, 2021, 5:29 PM IST
1/ 4
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചു. ആലപ്പുഴ ജില്ലയിലെ ചെറിയനാട് നടാലില്‍ തെക്കേതില്‍ വീട്ടില്‍ ഹരിദാസ് - സുജിത ദമ്പതികളുടെ മക്കളായ ഷണ്മുഖന് (22), അപ്പു (19) എന്നിവരാണ് മരിച്ചത്.
2/ 4
മാവേലിക്കര - കോഴഞ്ചേരി എം.കെ റോഡില്‍ ശനിയാഴ്ച രാത്രി 11നായിരുന്നു അപകടം. കുളിക്കാം പാലത്തുള്ള മുത്തശ്ശിയെ കാണാന്‍ പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
3/ 4
അപ്പു സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഷണ്മുഖന് ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരിച്ചത്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കുളിക്കാം പാലത്തുള്ള അമ്മയുടെ വീട്ടില്‍ നടക്കും.
4/ 4
ഡിപ്ലോമ കഴിഞ്ഞ് സേലത്ത് ജോലിയുണ്ടായിരുന്ന ഷണ്മുഖന് കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടിലുണ്ട്. പ്ലസ് ടു വിദ്യാർഥിയാണ് അപ്പു.