വ്യഴാഴ്ച വൈകിട്ട് നാലു മണിയോടെ ഓമശ്ശേരി വേനപ്പാറയിൽ കർണാടകയിൽ നിന്നും അറവ്ശാലയിലേക്ക് ലോറിയിൽ കൊണ്ടുവന്ന പോത്തിനെ ഇറക്കുന്നതിനിടെ കയറു പൊട്ടിച്ച് ഓടുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത മലമുകളിലൂടെ കയറി ഓമശ്ശേരി അങ്ങാടിയിൽ എത്തിയ പോത്ത് ബൈക്ക് യാത്രക്കാർ ഉൾപ്പെടെ നിരവധി പേരെ അക്രമിക്കുകയും ചെയ്തു.