Burevi Cyclone | ബുറെവി ചുഴലിക്കാറ്റ് നാളെ കേരളത്തിൽ; പുതിയ സഞ്ചാരദിശ അറിയാം
ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് തമിഴ്നാട്ടിലെ പാമ്പൻ പാലത്തിന് സമീപമാണ് ബുറെവി
News18 Malayalam | December 3, 2020, 4:35 PM IST
1/ 6
തിരുവനന്തപുരം; ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരദിശയിൽ വീണ്ടും മാറ്റം. തിരുവനന്തപുരം ജില്ലയിലെ പൊൻമുടി വഴി കേരളത്തിൽ പ്രവേശിക്കുമെന്നാണ് പുതിയ പ്രവചനം. ആറ്റിങ്ങലിനും വർക്കലയ്ക്കുമിടയിലൂടെ കാറ്റ് അറബിക്കടലിലേക്കു നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നു.
2/ 6
ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് തമിഴ്നാട്ടിലെ പാമ്പൻ പാലത്തിന് സമീപമാണ് ബുറെവി. നിലവിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലാണ് കാറ്റു വീശിക്കൊണ്ടിരിക്കുന്നത്. കാറ്റ് ഇന്നു കേരളത്തിൽ പ്രവേശിക്കില്ല. നാളെ ഉച്ചയോടുകൂടി ആയിരിക്കും കാറ്റ് കേരളത്തിൽ പ്രവേശിക്കുക.
3/ 6
കാറ്റ് ഇന്ന് കേരളത്തിലെത്തില്ലെങ്കിലും സംസ്ഥാനത്ത് കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. നാളെ ഉച്ചയോടുകൂടി കേരളത്തിലെത്തുന്ന ബുറെവി അതിതീവ്ര ന്യൂനമർദ്ദമായി അറബികടലിൽ പതിക്കുമെന്നും അവർ വ്യക്തമാക്കുന്നു.
4/ 6
പൊന്മുടിയിലെ ലയങ്ങളിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാൻ തുടങ്ങി. തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യൂ സംഘം പ്രത്യേക കെ.എസ്.ആർ.ടി.സി. ബസുകളിലാണ് ആളുകളെ മാറ്റുന്നത്. വിതുരയിൽ ഇവർക്കായി ക്യാംപ് തുറന്നിട്ടുണ്ട്.
5/ 6
അതിനിടെ അടുത്ത 3 മണിക്കൂറിൽ എറണാകുളം , കോട്ടയം, ഇടുക്കി , പാലക്കാട് എന്നീ ജില്ലകളിൽ മണിക്കൂറിൽ 40 മുതൽ 50 കീമീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
6/ 6
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.