മലപ്പുറം: പൗരത്വ ബില്ലിനെതിരെ പ്രതിഷേധവുമായി മലപ്പുറത്ത് മുസ്ലിം ലീഗ് ദേശരക്ഷാ മതിൽ സംഘടിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 4.45 മുതൽ 5 മണി വരെ അങ്ങാടിപ്പുറം മുതൽ തിരൂരങ്ങാടി വരെയായിരുന്നു മനുഷ്യമതിൽ സംഘടിപ്പിച്ചത്.
2/ 7
ലീഗ് ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അങ്ങാടിപ്പുറത്ത് മതിലിൽ ആദ്യ അംഗം ആയപ്പോൾ ഇടി മുഹമ്മദ് ബഷീർ ആണ് തിരൂരങ്ങാടിയിൽ അവസാന പങ്കാളിയായത്.
3/ 7
ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ , എം പി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ മലപ്പുറത്ത് ഭാഗമായി.
4/ 7
പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളിൽ സാമുദായിക സംഘടനകൾ പങ്കെടുക്കുന്നതിൽ സന്തോഷമന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
5/ 7
എതിർപ്പില്ലെന്ന കാര്യം സംഘടന നേതാക്കളെ അറിയിച്ചതായി ഹൈദരലി ശിഹാബ് തങ്ങളും വ്യക്തമാക്കി.
6/ 7
യുപിഎ അധ്യക്ഷ നാളെ വിളിച്ചു ചേർത്ത യോഗത്തിൽ പ്രതിഷേധങ്ങളുടെ ഭാവിയെ കുറിച്ച് തീരുമാനിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
7/ 7
വിവാഹത്തിനു ശേഷം നേരിട്ട് മനുഷ്യമതിലിൽ പങ്കെടുത്ത ദമ്പതികളും പ്രതിഷേധത്തിൽ ശ്രദ്ധേയമായി. കോട്ടൂർ സ്വദേശി സുബൈറും മഞ്ചേരി സ്വദേശിനി മുബഷീറയും ആണ് വിവാഹ വേഷത്തിൽ മലപ്പുറത്ത് മനുഷ്യ മതിലിന്റെ ഭാഗമായത്.