ആലപ്പുഴ തണ്ണീര്‍മുക്കം പഞ്ചായത്തില്‍ പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന രീതിയില്‍ റബര്‍-പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് വ്യാപകമായി തോട് നികത്തല്‍.
2/ 7
പിവിസി മാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് അര കിലോമീറ്ററോളം ദൂരം പൂര്‍ണമായി നികത്തി.. തോട് നികത്തി നല്കിയാല് റോഡ് നിര്‍മ്മിച്ച് നല്‍കാമെന്ന് പഞ്ചായത്ത് ഉറപ്പ് നല്‍കിയതായി നാട്ടുകാര്‍ പറയുന്നു.
3/ 7
തിരിച്ചറിയാനാകാത്ത വിധമാണ് റബര്‍ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് തോട് മൂടിയിരിക്കുന്നത്. യാത്രാദുരിതം ഏറെയുള്ള ജനങ്ങളാണ് തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡില്‍ ഉള്ളത്. തോടിന് ഇരുകരകളിലും റോഡ് നിര്‍മ്മാണത്തിനായി സ്ഥലം വിട്ടുനല്‍കിയിട്ട് 20 വര്‍ഷത്തിന് മുകളിലായി. പക്ഷെ റോഡ് മാത്രം വന്നില്ല
4/ 7
ഒടുവില്‍ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ മെമ്പര്‍ തീരുമാനം അറിയിച്ചു. തോട് നികത്തി തന്നാല്‍ റോഡ് നിര്‍മിക്കാം.. ഗ്രാമസഭ കൂടി എടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ5000 രൂപ വീതം പിരിവെടുത്താണ് റബര്‍ അവശിഷ്ടങ്ങള്‍ എത്തിച്ചത്..
5/ 7
രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മാറ്റുകള്‍ ഭൂമിക്ക് എന്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്നോ തോട് നികത്തി റോഡ് നിര്മ്മിക്കാനാകില്ലെന്നോ പാവപ്പെട്ട ഈ ജനങ്ങള്‍ക്കറിയില്ല. അറിയാവുന്ന പഞ്ചായത്ത് അധികൃതരാകട്ടെ മൗനം പാലിക്കുകയും ചെയ്തു.
6/ 7
പ്രദേശത്തെ ഭൂരിഭാഗം റോഡുകളും നിര്‍മ്മിച്ചത് ഇങ്ങനെ തന്നെയെന്ന് ജനങ്ങള്‍ പറയുന്നത്. ഒന്നുമറിയില്ലെന്നാണ് പ്രസിഡന്റിന്റെ മറുപടി.
7/ 7
തോട് നികത്തിയതിന് പുറമെ പലയിടങ്ങളിലും തടയണ കെട്ടി ഒഴുക്ക് തടഞ്ഞിട്ടുമുണ്ട്. മരിച്ച നീര്ച്ചാലുകളെക്കാള് ഭീതിദമാണ് മണ്ണില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന, രാസവസ്തുക്കള്‍ നിറഞ്ഞ ചകിരിയും ഒടുവില്‍ അവശേഷിക്കാന്‍ പോകുന്ന റബറും പ്ലാസ്റ്റിക്കും..