തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടയിൽ സ്വന്തം വിവാഹവും നടത്തേണ്ടി വന്ന സ്ഥാനാർഥി ഇതാ. തിരുവനന്തപുരം വള്ളക്കടവിലെ യു.ഡി.എഫ്. സ്ഥാനാർഥി അൻവർ നാസറിന്റെ വിവാഹമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നടന്നത്
2/ 7
വിവാഹം നേരത്തെ നിശ്ചയിച്ചതാണ്. അപ്രതീക്ഷിതയമായി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി. കോവിഡ് കാരണം ഒരുതവണ വിവാഹം മാറ്റിവയ്ക്കേണ്ടി വന്ന അൻവറിനും കുടുംബത്തിനും ഇനിയും വിവാഹത്തീയതി മാറ്റുന്നതിനോട് യോജിപ്പില്ല
3/ 7
തെരഞ്ഞെടുപ്പ് തിരക്കുകൾ താൽക്കാലികമായി മാറ്റി വെച്ച് വിവാഹം നടത്തി. രണ്ട് ദിവസം മാത്രമാണ് പ്രചാരണത്തിന് അവധി നൽകിയത്. നാളെ മുതൽ വീണ്ടും പ്രചാരണത്തിന് ഇറങ്ങുമെന്ന് അൻവർ നാസർ പറഞ്ഞു
4/ 7
പൊതുപ്രവർത്തകനാണെന്ന് അറിഞ്ഞ് തന്നെയാണ് വിവാഹത്തിന് സമ്മതിച്ചതെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ സന്തോഷമേ ഉള്ളു എന്നും വധു റോഷ്നിയും പറഞ്ഞു. നാളെ മുതൽ ഭർത്താവിനൊപ്പം വോട്ട് പിടിക്കാൻ താനും ഉണ്ടാകുമെന്നും റോഷ്നി പറഞ്ഞു
5/ 7
വിവാഹ ചടങ്ങുകൾക്ക് എത്തിയവരോട് ഭർത്താവിന് വേണ്ടി വോട്ട് ചോദിക്കും മറന്നില്ല. തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞ് നാട്ടുകാർക്ക് വേണ്ടി വിവാഹ പാർട്ടിയും ഒരുക്കിയിട്ടുണ്ട്
6/ 7
യു.ഡി.എഫ്. സ്ഥാനാർഥിയായ അൻവർ മുസ്ലീം ലീഗ് പ്രവർത്തകനാണ്. ഡോക്ടർ കൂടിയാണ് അൻവർ, വധു റോഷ്നി കൊളേജ് അധ്യാപികയാണ്