തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ നഗരപരിധിയിലെ ആറ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ കാര്ട്ടൂണുകള് കൈമാറി. കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകളോടുള്ള ബഹുമാനാര്‍ത്ഥമാണ് കാര്ട്ടൂണുകള് സ്ഥാപിക്കുന്നതെന്ന് ഡി ജി പി പറഞ്ഞു. മ്യൂസിയം, പേരൂര്‍ക്കട, വലിയതുറ, കോവളം,വഞ്ചിയൂര്‍, ഫോര്‍ട്ട് തുടങ്ങിയ സ്റ്റേഷനുകളില്‍ സ്ഥാപിക്കേണ്ട കാര്‍ട്ടൂണുകളാണ് കൈമാറിയത്.
ഓരോ കാര്‍ട്ടൂണുകളും ഓരോ ആശയങ്ങളാണെന്നും, അവ ജനങ്ങളോട് നല്ല ചിന്തകള്‍ പങ്കുവെയ്ക്കുമെന്നും ഡി.ജി.പി. പൊലീസ് സേനയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകളും ഉള്‍പ്പെടുത്തുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. നവീകരിച്ച പൊലീസ് സ്റ്റേഷനുകളില്‍ ഒന്നിലധികം കാര്ട്ടൂണുകള് സ്ഥാപിക്കാനാണ് തീരുമാനം. സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആർ കറുപ്പ്സാമി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.