ലോറിയും സിമന്റ് ചാക്കുകളും കത്തി നശിച്ചു. കൊണ്ടോട്ടി സ്വദേശി പുത്തൻകാവിൽ വീട്ടിൽ ഉമ്മർഹാജിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് കത്തി നശിച്ചത്. ഒരു വർഷത്തിനിടയിൽ മൂന്നാമത്തെ ലോറിയാണ് ചുരം പാതയിൽ തീ പിടിക്കുന്നത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം വി അനൂപ്, എ എസ് പ്രദീപ്, കെ രമേഷ്, എ ശ്രീരാജ്, സി വിനോദ്, എൽ ഗോപാലകൃഷ്ണൻ, എൻ മെഹബൂബ് റഹ്മാൻ, ഹോം ഗാർഡുമാരായ എൻ രവീന്ദ്രൻ, ജിമ്മി മൈക്കൽ എന്നിവരും വഴിക്കടവ് പൊലീസ്, എക്സൈസ് എന്നിവരും ചേർന്നാണ് തീ അണച്ചത്.