ഇത്തരത്തിൽ 138 സ്ഥലങ്ങളാണ് 10*10 മീറ്റർ ചുറ്റളവിൽ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്താകെ കണ്ടെത്തി നൽകിയിട്ടുള്ളത്. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്ത സാധ്യതകൾ, നിലവിൽ വിവരങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങൾ, അണക്കെട്ടുകൾ, KSEB, ജലസേചന വകുപ്പ്, വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളുടെ നിർദേശങ്ങൾ തുടങ്ങിയവ പരിഗണിച്ചു കൊണ്ടാണ് ദുരന്ത നിവാരണ അതോറിറ്റി സ്ഥലങ്ങൾ കണ്ടെത്തിയത്.
വെള്ളരിക്കുണ്ട് (കാസറഗോഡ്), ഇരിക്കൂർ (കണ്ണൂർ), കക്കയം (കോഴിക്കോട്), പടിഞ്ഞാറത്തറ ഡാം (വയനാട്), പറവണ്ണ TMG കോളേജ് (മലപ്പുറം), വെള്ളിനേഴി (പാലക്കാട്), ചാലക്കുടി, പെരിങ്ങൽക്കുത്ത് (തൃശൂർ), പറവൂർ (എറണാകുളം), പീരുമേട് (ഇടുക്കി), പൂഞ്ഞാർ എഞ്ചിനിയറിങ് കോളേജ് (കോട്ടയം), കഞ്ഞിക്കുഴി (ആലപ്പുഴ), സീതത്തോട് (പത്തനംതിട്ട), വെസ്റ്റ് കല്ലട (കൊല്ലം), നെയ്യാറ്റിൻകര (തിരുവനന്തപുരം) എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ AWS കൾ സ്ഥാപിച്ചിട്ടുള്ളത്.