സംസ്ഥാനം ആവശ്യപ്പെട്ടതെല്ലാം ചെയ്തുകൊടുത്തു; ഇനിയും ആവശ്യപ്പെട്ടാൽ നൽകുമെന്ന് വി മുരളീധരൻ
മലപ്പുറം കവളപ്പാറ ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു
News18 | August 16, 2019, 11:16 PM IST
1/ 4
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ടെന്നും ഇനിയും എന്തെങ്കിലും വേണമെങ്കിൽ ആവശ്യപ്പെടേണ്ടത് സംസ്ഥാന സർക്കാരാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. കവളപ്പാറ ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയായിരുന്നു മുരളീധരൻ.
2/ 4
പുനരധിവാസം സംബന്ധിച്ച കാര്യങ്ങളിൽ കേരളത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും വി.മുരളീധരൻ വ്യക്തമാക്കി.കേരളം മതിയെന്ന് പറയുന്നത് വരെ ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം തുടരുമെന്നും മുരളീധരൻ.
3/ 4
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ആവശ്യപ്പെടുന്ന സഹായം കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.
4/ 4
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കൂടുതൽ സഹായം സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്നതാണ് രീതിയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞു.