തിരുവനന്തപുരം: നാല് ദശാബ്ദത്തിനുശേഷം ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികളെത്തി. പ്ലസ് വൺ പ്രവേശനം നേടിയ 13 പെൺകുട്ടികളെ ഹർഷാരവത്തോടെയാണ് വിദ്യാർഥികൾ സ്വാഗതം ചെയ്തത്. ചരിത്ര നിമിഷത്തിന്റെ ഓർമകൾക്കായി 13 പേരും വൃഷ തൈകൾ നട്ടാണ് പുതിയ അധ്യായത്തിന് തുടക്കം കുറിച്ചത്.
2/ 6
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠനത്തിന് ഒരുകാലത്ത് ആശ്രയിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ചാല സ്കൂൾ. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്നു മീഡിയങ്ങളുണ്ടായിരുന്ന അപൂർവം വിദ്യാഭ്യാസ സ്ഥാപനമാണിത്.
3/ 6
പ്ലസ് വൺ പ്രവേശനം നേടി സ്കൂളിലെത്തിയ പെൺകുട്ടികൾക്ക് ആതിഥ്യമരുളാൻ മന്ത്രി ആന്റണി രാജു സ്കൂളിൽ എത്തിയിരുന്നു. വിദ്യാർഥിനി പ്രവേശനം ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ചരിത്ര നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.
4/ 6
വിദ്യാർഥിനി പ്രവേശനം ഉൽസവാന്തരീക്ഷത്തിൽ സംഘടിപ്പിച്ചതിന് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും മന്ത്രി അഭിനന്ദിച്ചു.
5/ 6
വിദ്യാർഥിനികൾകൂടി ഭാഗമാകുന്നതോടെ പാഠ്യ വിഷയങ്ങളോടൊപ്പം പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം വെക്കാൻ വിദ്യാലയത്തിനാകും.
6/ 6
പെണ് വേര്‍തിരിവ് ഒഴിവാക്കാന്‍ കൂടുതല്‍ സ്കൂളുകള്‍ തയ്യാറെടുക്കുന്നുണ്ട്. ശുപാര്‍ശകള്‍ മന്ത്രിയുടെ പരിഗണനയിലാണ്. പരിശോധനകള്‍ നടത്തി ഉടന്‍ അനുമതി നല്‍കും.