ബാലൻസ് തീർന്നാൽ റീച്ചാർജും കണ്ടക്ടർ തന്നെ നടത്തും. പത്ത് രൂപയും, അതിന്റെ ഗുണനങ്ങളിലും റീച്ചാർജ് ചെയ്യാനാകും. ടച്ച് സ്ക്രീനോട് കൂടിയ ആധുനിക ടിക്കറ്റ് മെഷീനും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. (റിപ്പോർട്ട് - ഉമേഷ് ബി)
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പണം നൽകി ടിക്കറ്റ് എടുക്കുന്നത് കോവിഡ് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ സാഹചര്യത്തിലാണ് കാഷ് ലെസ് ടിക്കറ്റ് എന്ന രീതിയിലേക്ക് നീങ്ങുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ ചലോ കാർഡ് എന്ന പേരിൽ പുതിയ പ്രീപെയ്ഡ് കാർഡിന്റെ ട്രയൽ ആരംഭിച്ചു.
2/ 5
ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ സെക്രട്ടേറിയേറ്റിലെ യാത്രക്കാർക്ക് കാർഡ് നൽകിയാണ് ട്രയൽ ഉദ്ഘാടനം ചെയ്തത്. രണ്ട് റൂട്ടുകളിലാണ് പരീക്ഷണം. ബസിൽ കയറുന്ന യാത്രക്കാർക്ക് തുടക്കത്തിൽ പണം നൽകി കാർഡ് വാങ്ങാം. തുടർന്നുള്ള യാത്രകളിൽ പണം നൽകേണ്ട.
3/ 5
കാർഡിലെ ബാലൻസ് തീരുന്നത് വരെ കാർഡ് കാണിച്ച് ബസിൽ യാത്ര ചെയ്യാം. ഇനി, കാര്‍ഡ് ബാലൻസ് തീർന്നാൽ കണ്ടക്ടറുടെ കൈയ്യിൽ തന്നെ പണം നൽകി റീച്ചാർജ് ചെയ്യാം. ഉദാഹരണത്തിന് 100 രൂപ നൽകി ചലോ കാർഡ് വാങ്ങിയാൽ കാര്‍ഡിൽ ബാലൻസ് ഉണ്ടാകും.
4/ 5
യാത്രയ്ക്ക് 20 രൂപയാണ് ടിക്കറ്റ് എങ്കിൽ അഞ്ച് യാത്രകൾക്ക് തുടർന്ന് ടിക്കറ്റ് എടുക്കേണ്ടതില്ല. കാർഡ് കാണിച്ചാൽ മതിയാകും. കാർഡ് റീഡ് ചെയ്യുന്ന ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് കാർഡില്‍ നിന്ന് പണം ഈടാക്കും. ഓരോ യാത്രയിലും ടിക്കറ്റ് നിരക്ക് കാർഡിന്റെ ബാലൻസിൽ നിന്ന് ഈടാക്കും.
5/ 5
ബാലൻസ് തീർന്നാൽ റീച്ചാർജും കണ്ടക്ടർ തന്നെ നടത്തും. പത്ത് രൂപയും, അതിന്റെ ഗുണനങ്ങളിലും റീച്ചാർജ് ചെയ്യാനാകും. ടച്ച് സ്ക്രീനോട് കൂടിയ ആധുനിക ടിക്കറ്റ് മെഷീനും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.