രാജപ്രമുഖൻ ട്രോഫിക്കുവേണ്ടിയുള്ള ചമ്പക്കുളം മൂലം വള്ളകളിയിൽ ചമ്പക്കുളം ചുണ്ടൻ കിരീടം നേടിയത് അന്നാട്ടുകാർക്ക് അഭിമാനനിമിഷമായി. കേരള പൊലീസിലെ ചുണക്കുട്ടൻമാരാണ് ചമ്പക്കുളം ചുണ്ടനെ വിജയതീരത്തേക്ക് തുഴഞ്ഞെത്തിച്ചത്.
3/ 9
ശക്തമായ മത്സരത്തിനൊടുവിലാണ് നടുഭാഗം ചുണ്ടനെയും കാരിച്ചാലിനെയും പിന്നിലാക്കി ചമ്പക്കുളം ചുണ്ടൻ ഇത്തവണ രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടത്.
4/ 9
നടുഭാഗം ചുണ്ടൻ രണ്ടാമതെത്തിയപ്പോൾ, കാരിച്ചാൽ ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ വള്ളം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ലൂസേഴ്സ് ഫൈനലിൽ UBC കൈനകരിയുടെ ജവഹർ തായങ്കരി വിജയിച്ചു.
5/ 9
രാവിലെ 11.30 മുതലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്നും പാല്‍പ്പായസമടക്കുള്ള മൂലക്കാഴ്ചയുമായി ഉച്ചയ്ക്ക് ചമ്ബക്കുളം മഠത്തില്‍ ക്ഷേത്രത്തില്‍ എത്തിയ അമ്ബലപ്പുഴ സംഘത്തെ വഞ്ചിപ്പാട്ടിന്റെ അകമ്ബടിയോടെ സ്വീകരിച്ചു.
6/ 9
പിന്നീട് നടന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയും ജലമേള കൊടിക്കുന്നില്‍ സുരേഷ് എംപിയും ഉദ്ഘാടനം ചെയ്തു.
7/ 9
ജില്ലാ കളക്ടർ രേണുരാജ് ഉൾപ്പടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തു. മാസ് ഡ്രില്ലിന് ശേഷം മൂന്ന് ഹീറ്റ്സിലായി ചുണ്ടന് വള്ളങ്ങളുടെ മത്സരം ആരംഭിക്കുകയായിരുന്നു.
8/ 9
മിഥുന മാസത്തിലെ മൂലം നാളിലാണ് പമ്പയാറ്റില്‍ ചമ്പക്കുളം വള്ളംകളി നടക്കുന്നത്. അമ്ബലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠക്കായി എത്തിച്ച വിഗ്രഹം ജലഘോഷയാത്രയായി കൊണ്ടുപോയതിന്റെ ചരിത്ര സ്മരണയിലാണ് നാലു ശതാബ്ദത്തിലേറെയായി മൂലം വള്ളംകളി നടത്തുന്നത്.
9/ 9
ചമ്പക്കുളം മൂലം വള്ളികളിക്ക് തുടക്കം കുറിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ജില്ലാ കളക്ർർ രേണുരാജ് എന്നിവർ ദീപം കൊളുത്തുന്നു...