കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം ജനകീയ വേദിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം 333 ദിവസം പിന്നിട്ടു.
2/ 6
ഈ സാഹചര്യത്തിലാണ് സ്ത്രീകളടക്കം തീരദേശവാസികൾ കടലിലിറങ്ങി പ്രതിഷേധിച്ചത്. ശക്തമായ പുലിമുട്ടുകളും കടൽ ഭിത്തിയും നിർമ്മിക്കണം എന്നാണ് ഇവരുടെ ആവശ്യം.
3/ 6
സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി പ്രായോഗികമല്ലെന്നും തീരദേശവാസികൾ പറയുന്നു.
4/ 6
കോവിഡ് കാലത്ത് കടൽകയറ്റം കൂടി ശക്തമായതോടെ ഇരട്ടി ദുരിതത്തിലായിരുന്നു തീരദേശവാസികളുടെ ജീവിതം.
5/ 6
പലരുടെയും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കടൽകയറ്റം തടയാൻ മണൽ നിറച്ച ചാക്കുകൾ ആണ് തീരത്ത് നിരത്തുന്നത്. ശക്തമായ തിരമാലകളെ തടയാൻ ഇത് കൊണ്ട് കഴിയില്ല.
6/ 6
ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് നീങ്ങാൻ തന്നെയാണ് തീരദേശവാസികളുടെ തീരുമാനം.