തിരുവനന്തപുരം: ടി.പി സെൻകുമാറിനെ ഡിജിപി ആക്കിയതിൽ പശ്ചാത്തപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് സെൻകുമാറിനെ നിയമിച്ചതെന്നും, അത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
2/ 3
ഒരു മലയാളി ഉദ്യോഗസ്ഥൻ വരട്ടെയെന്ന് കരുതിയാണ് ആ തീരുമാനം എടുത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
3/ 3
അതേസമയം രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ തള്ളി ടി.പി സെൻകുമാർ രംഗത്തെത്തി. ചെന്നിത്തല ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ പിണറായി വിജയനോളം മോശക്കാരനല്ല ചെന്നിത്തലയെന്നും സെൻകുമാർ പറഞ്ഞു.