തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ കണ്ണൂരില്‍ പിണറായിയിലെ ചേരിക്കല്‍ സ്കൂളിൽ കുടുംബത്തോടൊപ്പം വോട്ടു ചെയ്യാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം ഘട്ടത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു വോട്ടെടുപ്പ്.
2/ 6
354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലായി 22,151 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടർമാർ. 10,842 പോളിങ് ബൂത്തുകളിൽ 1,105 എണ്ണം പ്രശ്നബാധിതമായതിനാൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.
3/ 6
ഇതുപോലൊരു തെരഞ്ഞെടുപ്പ് ഒരു ഘട്ടത്തിലും നേരിടേണ്ടി വന്നിട്ടില്ലെന്ന് വോട്ട് ചെയ്തതിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ പ്രതിലോമശക്തികളും ഒന്നിച്ച് ഏകോപിച്ച് ഇടതുപക്ഷത്തെ നേരിടാൻ തയ്യാറെടുത്ത് ഇരിക്കുകയാണ്. അതിനാവശ്യമായ എല്ലാ ഒത്താശകളും കേന്ദ്രഏജൻസികൾ ചെയ്തുകൊടുക്കുകയും ചെയ്തു.
4/ 6
ഈ തെരഞ്ഞെടുപ്പിൽ അവർക്കുണ്ടായ പ്രതീക്ഷ ഇതൊക്കെ കൊണ്ട് തങ്ങളെ ചെറിയതോതിൽ ക്ഷീണിപ്പിക്കാം എന്നാണ്. പക്ഷേ പതിനാറാം തീയതി വോട്ട് എണ്ണുമ്പോൾ മനസ്സിലാവും ആരാണ് ക്ഷീണിക്കുന്നത് എന്ന്. അതിനുശേഷം കൂടുതൽ കടുത്ത നടപടികളിലേക്ക് വേണമെങ്കിൽ അവർക്ക് കടക്കാമെന്നും മുഖ്യമന്ത്രി.
5/ 6
ചരിത്ര വിജയം സമ്മാനിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
6/ 6
വാക്സിൻ പ്രസ്താവനയിൽ പെരുമാറ്റച്ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ചികിത്സ മുഴുവൻ സൗജന്യമായാണ് സംസ്ഥാനം നൽകുന്നത്. കോവിഡിനെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പിന് ചെറിയ പൈസ ഇങ്ങോട്ടു വരട്ടെ എന്ന സംസ്ഥാനം കരുതില്ലെന്നും മുഖ്യമന്ത്രി.