സെലിബ്രിറ്റികൾക്കെതിരെ വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് പതിവായിരിക്കുകയാണ്. ചലച്ചിത്രതാരങ്ങൾ മരണപ്പെട്ടുവെന്ന തരത്തിലുള്ള വാർത്തകളാണ് കൂടുതലും പ്രചരിക്കാറുള്ളത്. നേരത്തെ നടൻ ജഗതി ശ്രീകുമാർ, നടി രേഖ, ഗായിക എസ്. ജാനകി എന്നിവരെക്കുറിച്ചും ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.