തിരുവനന്തപുരം: മുതിർന്ന പൌരൻമാർക്കുള്ള സേവനം വീട്ടുപടിക്കൽ ലഭ്യമാക്കുന്നത് ഉൾപ്പടെ 10 പുതിയ പദ്ധതികൾ കൂടി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. പുതുവർഷ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. സർക്കാർ നടപ്പാക്കി വരുന്ന നൂറുദിന പദ്ധതികൾക്കു പുറമെയാണിത്. അവ ഏതൊക്കെയെന്ന് നോക്കാം...
1. വിവിധ സേവനങ്ങൾ ലഭ്യമാക്കാനായി മുതിർന്ന പൌരൻമാർ സർക്കാർ ഓഫീസുകളിലെത്തുന്നത് ഒഴിവാക്കും. ഇത് വീടുകളിലെത്തിച്ചു നൽകും. മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷ പെൻഷൻ അപേക്ഷ, സിഎംഡിആർഎഫ് സഹായം, ജീവൻരക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യം വീടുകളിൽ എത്തിച്ചു നൽകുക. ഇതിനുള്ള വിജ്ഞാപനം ജനുവരി 10ന് അകം പുറത്തിറക്കും.
3. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പും, രാജ്യാന്തര പ്രമുഖരുമായി ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്ക് ആശയവിനിമയം സാധ്യമാക്കുന്ന എമിനന്റ് സ്കോളേഴ്സ് ഓൺലൈൻ പരിപാടിയും ഈ മാസം ആരംഭിക്കും. വാർഷിക വരുമാനം രണ്ടരലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ മികച്ച മാർക്ക് നേടുന്ന 1000 വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വരെ വിദ്യാർഥി പ്രതിഭ ധനസഹായ പദ്ധതി പ്രകാരം സ്കോളർഷിപ്പ് ലഭിക്കും.