വലിയഴീക്കല്‍ പാലം (valiyazheekkal Bridge Bridge)മുഖ്യമന്ത്രി (pinarayi Vijayan)നാടിന് സമര്‍പ്പിച്ചു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. പുതിയ പാലം വരുന്നതോടെ ആലപ്പുഴ-കൊല്ലം ദൂരം 28 കിലോമീറ്ററോളം കുറയും. നിലവിൽ 86 കിലോമീറ്ററാണ് ഇരു പഞ്ചായത്തുകളും തമ്മിലുള്ള ദൂരം. ഇത് 58 കിലോമീറ്ററായി ചുരുങ്ങും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
മന്ത്രിമാരായ സജി ചെറിയാന്, പി. പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എം.പിമാരായ എ.എം. ആരിഫ്, കെ. സോമപ്രസാദ്, എം.എല്‍.എ.മാരായ രമേശ് ചെന്നിത്തല, സി.ആര്. മഹേഷ്, പി.പി. ചിത്തഞ്ജന്, ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, കൊല്ലം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എന്‍ജിനീയര്‍ എസ്. മനോ മോഹന്‍, ജനപ്രതിനിധികളായ അംബുജാക്ഷി ടീച്ചര്‍, ദീപ്തി രവീന്ദ്രന്, എന്‍. സജീവന്, യു. ഉല്ലാസ്, ജോണ്‍ തോമസ്, വസന്ത രമേശ്, പി.വി. സന്തോഷ്, നിഷ അജയകുമാര്‍, രശ്മി രഞ്ജിത്ത്, ടി. ഷൈമ തുടങ്ങിയവര്‍ പങ്കെടുത്തു.