മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. വയനാട് മേപ്പാടി ഹയർസെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരെ കണ്ടു. ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും ദുരന്ത ബാധിതർക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാഹുൽ ഗാന്ധിയുൾപ്പെടെയുളള ജനപ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.