കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ തയ്യാറായ ആലപ്പുഴ രൂപതയുടെ തീരുമാനം മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
2/ 6
ആലപ്പുഴ മാരാരിക്കുളത്തെ രണ്ട് പള്ളികളിലായാണ് മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ചത്.
3/ 6
വെള്ളക്കെട്ടും മറ്റ് പ്രാദേശിക പ്രശ്നങ്ങളും മൂലം സംസ്കാരം വൈകുന്ന സാഹചര്യത്തിലായിരുന്നു രൂപതയുടെ മാതൃകാപരമായ തീരുമാനം.
4/ 6
ഇന്നലെ മരിച്ചത്രേസ്യാമ്മയുടെ മൃതദേഹം മാരാരിക്കുളം സെൻ്റ് അഗസ്ത്യൻസ് ദേവാലയത്തിൽ ആദ്യം സംസ്കരിച്ചു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നെത്തിച്ച മൃതദേഹത്തിന് ദുരപരിധി പാലിച്ച് തന്നെ വൈദികർ അന്ത്യശ്രുശൂഷ നൽകി.
5/ 6
തുടർന്ന് മൃതദേഹം സംസ്കരിക്കുകയും പിന്നീട് ഭൗതീകവശിഷ്ടം പെട്ടിയിലാക്കി കല്ലറയിൽ സംസ്കരിച്ചു.തുടർന്ന്കാട്ടൂർ സ്വദേശിയായ മറിയാമ്മയുടെ മൃതദേഹവും സംസ്കരിച്ചു.
6/ 6
ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു മാതൃകാപരമായ തീരുമാനം ബിഷപ് ജയിംസ് ആനാ പറമ്പിൽ സഭാ വിശ്വാസികളെ അറിയിച്ചത്