കണ്ണൂരിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ കർശനമാക്കി ജില്ലാ കലക്ടർ. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് പരാതിയിൽ ജില്ലാ കലക്ടർ ജില്ലയിലെ പ്രമുഖ ജനപ്രതിനിധികൾക്ക് നോട്ടീസ് അയച്ചു. കണ്ണൂർ മേയർ ടി ഒ മോഹനന്, കെ കെ രാഗേഷ് എംപി എന്നിവർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് ആണ് ആണ് നോട്ടീസ് ലഭിച്ചത്.
കോര്പ്പറേഷന് പരിധിയിലെ ചിക്കന്‍ സ്റ്റാളുകളില്‍ നിന്നുള്ള മാലിന്യം മട്ടന്നൂര്‍ റെന്ററിങ്ങ് പ്ലാന്റിലേക്ക് ശേഖരിക്കുന്നതിനുള്ള വാഹനങ്ങളുടെ ഫളാഗ് ഓഫ് കര്‍മം നിർവഹിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് മേയർ ടി ഒ മോഹനന് നോട്ടീസ് നൽകിയത്. പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പരിപാടികള്‍ നടത്തി പത്രമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചുവെന്ന പരാതിയിലാണ് നടപടി. നോട്ടീസ് ലഭിച്ച ജനപ്രതിനിധികൾ രണ്ട് ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കണം