കരുമത്തംപെട്ടി ഗ്രാമത്തിലെ കുളത്തിൽ ഇവർ ജെല്ലിക്കെട്ട് കാളയോടൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടയിൽ കാള വിരണ്ടു. നിയന്ത്രണം വിട്ട് വിഘ്നേശ്വരൻ മുങ്ങിത്താഴ്ന്നു. സുഹൃത്തുക്കളും പരിസരവാസികളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കോയമ്പത്തൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പോലീസ് കേസെടുത്തു.