ഉത്പാദകർക്കു ആകർഷകമായ സബ്സിഡികൾ ഒരുക്കി കയർ കേരള 2019
ശരണ്യ സ്നേഹജൻ
News18 | November 30, 2019, 5:56 PM IST
1/ 4
അന്യം നിന്ന് പോകുന്ന കയർ വ്യവസായത്തിലേക്ക് കൂടുതൽ വ്യാപാരികളെ ആകർഷിക്കാൻ മികച്ച ഓഫറുകളാണ് കയർ കേരള മുന്നോട്ടു വെക്കുന്നത്. കയർ ഫെസ്റ്റിൽ വെച്ച് നൽകുന്ന ഓർഡറുകൾക്ക് സർക്കാർ പത്തു ശതമാനം അധിക സബ്സിഡി നൽകും.
2/ 4
നിലവിൽ പത്തു ശതമാനമാണ് കയറ്റുമതിക്കാർക്ക് ലഭിക്കുന്ന ഡിസ്കൗണ്ട് എങ്കിൽ സബ്സിഡി കൂടിയാകുമ്പോൾ ഇത് ഇരുപത് ശതമാനമാകും.
3/ 4
കയർ മേഖലയിലെ പ്രാഥമിക സംഘങ്ങൾ പിരിക്കുന്ന കയർ കയർഫെഡ് ആണ് വാങ്ങുന്നത്. അവരിൽ നിന്ന് ചെറുകിട മാറ്റ് ആൻഡ് മാറ്റിങ്സ് സംഘങ്ങൾ വാങ്ങി ഉത്പന്നങ്ങൾ ആക്കി മാറ്റും. ഈ ഉത്പന്നങ്ങൾ കയർ കോർപറേഷൻ വാങ്ങി കയറ്റുമതിക്കാർക്കു നൽകുകയാണ് ചെയ്ത് വരുന്നത്.
4/ 4
ഇത്തരത്തിൽ കയറ്റുമതിക്കാർ വാങ്ങുന്ന ഉത്പന്നങ്ങൾക്കാണ് നിലവിൽ 10% ഡിസ്കൗണ്ട് നൽകുന്നത്. ഡിസംബർ നാലു മുതൽ എട്ടുവരെ നടക്കുന്ന കയർ കേരളയിൽ വെച്ച് നൽകുന്ന എല്ലാ ഓർഡറുകൾക്കും പത്തു ശതമാനം അധിക സബ്സിഡി കൂടി നൽകി 20ശതമാനം ആക്കാനാണ് തീരുമാനം.