കോവിഡ് വ്യാപനം രൂക്ഷമായ ഫോർട്ട് കൊച്ചി മേഖലയിൽ കർശന നിയന്ത്രണം. അർദ്ധ രാത്രി മുതൽ ഇവിടെ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കി. എന്നാൽ നിയന്ത്രണങ്ങൾ മനസിലാക്കാതെ ജനങ്ങൾ ഇവിടെ രാവിലെ റോഡിലിറങ്ങിയത് ആശയക്കുഴപ്പം സൃഷ്ടിച്ചു.
2/ 7
ഇന്നലെ രാത്രിയാണ് ഫോർട്ടുകൊച്ചി ഉൾപ്പെടുന്ന മേഖല പൂർണമായും അടച്ചിടാൻ തീരുമാനിച്ചത്.
3/ 7
കൊച്ചിൻ കോർപ്പറേഷന്റെ ഒന്നു മുതൽ 28 വരെയുള്ള വാർഡുകൾ ഉൾപ്പെടുന്ന പശ്ചിമകൊച്ചി മേഖല പൂർണമായും അടച്ചിടാനാണ് തീരുമാനിച്ചത്.
4/ 7
എന്നാൽ തോപ്പുംപടി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കണമോ എന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു. ആലപ്പുഴ വഴിയുള്ള ഉള്ള കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളും ഇതുവഴി കടന്നുപോകുന്നുണ്ട്.
5/ 7
വഴികൾ അടച്ചിടുമെന്ന് പോലീസിൻറെ ഉത്തരവ് വന്നെങ്കിലും ജില്ലാ ഭരണകൂടം ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇതുമൂലം രാവിലെ ആളുകൾ ജോലിക്കായി വീട്ടിൽ നിന്നും ഇറങ്ങി, പിന്നീടാണ് നിയന്ത്രണങ്ങൾ കർശനമാക്കിക്കൊണ്ട് പോലീസ് രംഗത്തുവന്നത്.
6/ 7
ഇതോടെ ജോലിക്ക് പോയ പലരും തിരിച്ചു വീട്ടിലേക്ക് വരാനുള്ള ശ്രമത്തിലായി ആയി. മേഖലയിൽ അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കുകയുള്ളു എന്ന് ഡിസിപി ജി പൂങ്കുഴലി പറഞ്ഞു.
7/ 7
ഗതാഗത കുരുക്ക് രൂക്ഷമായതിനെ തുടർന്നു തോപ്പുംപടി പാലം തുറന്ന് കൊടുത്തു. പശ്ചിമ കൊച്ചി മേഖലയിൽ 88 പേരാണ് കോവിഡ് ബാധിച്ചു ചികത്സയിലുള്ളത്.