തിരുവനന്തപുരം: കെ. കരുണാകരൻ അനുസ്മരണ ചടങ്ങിൽ നിന്നും ഗവർണർ വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ഇന്ന് വൈകീട്ട് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കരുതെന്നാണ് ഗവര്‍ണര്‍ ആരിഫ് ഖാനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്ഭവനിലെ ഫോണില്‍ വിളിച്ചാണ് കോൺഗ്രസ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ രേഖാമൂലം അറിയിക്കണമെന്ന് ഗവര്‍ണറുടെ ഓഫീസ് മറുപടി നല്കി.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ഗവര്‍ണറുടെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് കെ കരുണാകരന്റെ മകനും എം.പിയുമായ കെ മുരളീധരന് ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയത്. പദവി അനുസരിച്ചുള്ള മാന്യത ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നായിരുന്നു മുരളീധരന്റെ വിമർശനം. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന നിലപാട് തുടര്‍ന്നാല്‍ ഗവര്‍ണറെ ബഹിഷ്കരിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്നും രംഗത്തെത്തിയിരുന്നു. രാജ്യത്തിന് സ്വതന്ത്ര്യം കിട്ടുന്ന സമയത്ത് മഹാത്മ ഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്റുവും നല്കിയ ഉറപ്പാണ് പൗരത്വ ഭേദഗതിയിലൂടെ നടപ്പായതെന്നായിരുന്നു ഗവര്‍ണര്‍ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തില്‍ ഇന്ന് വ്യക്തമാക്കിയത്.