തിരുവനന്തപുരം: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ, തോന്നയ്ക്കൽ വേങ്ങോട് മൂന്ന് കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി വെട്ടി പരിക്കേൽപിച്ചു.
2/ 7
ആറ്റിങ്ങൽ ഗവ: കോളേജിലെ മുൻ KSU യൂണിറ്റ് പ്രസിഡൻറും കോളേജ് യൂണിയൻ ഭാരവാഹിയും മംഗലപുരം ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന ബി.സി അജയരാജിനും, യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡൻറ് സിയാമിനും, കോൺഗ്രസ് പ്രവർത്തകനായ ആനന്ദ രാജിനുമാണ് വെട്ടേറ്റത്.
3/ 7
കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും മുന്നിലിട്ടായിരുന്നു വെട്ടി പരിക്കേൽപ്പിച്ചത്.
4/ 7
പോലീസ് പ്രതികൾക്കനുകൂലമായി നടപടികൾ വൈകിപ്പിക്കുന്നതായി ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി.
5/ 7
മാരകമായി പരിക്കേറ്റ പ്രവർത്തകർ തിരുവനന്തപുരം മെഡി: കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
6/ 7
വീടുകയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകനെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ
7/ 7
വീടുകയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകനെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ