തിരുവനന്തപുരം നഗരത്തിൻറെ ഹൃദയഭാഗമായ കണ്ണേറ്റുമുക്കിലാണ് കോടികൾ മുടക്കി സ്വപ്ന സുരേഷിന്റെ ആഢംബര വീട് നിർമ്മാണം.
2/ 6
മൂന്ന് മാസം മുൻപ് തറക്കല്ലിടൽ ചടങ്ങ് നടന്നു. ചടങ്ങിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ അടക്കമുള്ള പ്രമുഖർ പങ്കെടുത്തിരുന്നതായി പ്രദേശവാസികൾ വ്യക്തമാക്കുന്നു. തറക്കല്ലിടൽ ചടങ്ങിന് ശേഷം തിരുവനന്തപുരത്തെ ആഢംബര ഹോട്ടലിൽ വച്ച് പാർട്ടിയും സംഘടിപ്പിച്ചു.
3/ 6
ലോക്ക് ഡൗണിനെ തുടർന്ന് വീടിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നീണ്ട് പോയി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് പൈല്ലിംഗ് ജോലികൾ പൂർത്തിയാക്കി. 4500 സ്ക്വയർ ഫീറ്റിലാണ് വീട് നിർമ്മാണം.
4/ 6
ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി സ്വർണ്ണക്കള്ളക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിൻ്റെ ബന്ധുവിനാണ് വീട് നിർമ്മാണത്തിൻ്റെ കരാർ നൽകിയിരിക്കുന്നത്. വീട് നിർമ്മാണം നടക്കുമ്പോൾസരിത്തിനൊപ്പം സ്വപ്ന നിരന്തരം സ്ഥലം സന്ദർശിച്ചിരുന്നതായും പ്രദേശവാസികൾ പറയുന്നു.
5/ 6
സ്വപ്നയുടെ അച്ഛൻ്റെ പേരിലുണ്ടായിരുന്ന വസ്തു 2009 ലാണ് സ്വപ്നയുടെ പേരിൽ എഴുതി നൽകിയത്. തുടർന്നാണ് ഇത്തരത്തിൽ ഒരു ആഢംബര വീട് നിർമ്മിക്കാൻ സ്വപ്ന തീരുമാനിച്ചിരുന്നത്.
6/ 6
അതേ സമയം വീട് നിർമ്മാണത്തിന്അനധികൃതമായാണ് നഗരസഭയിൽ നിന്ന് സ്വപ്ന പെർമിറ്റ് സ്വന്തമാക്കിയതെന്ന ആക്ഷേപവും ശക്തമാണ്.